+

കോട്ടയം മെഡിക്കൽ കോളേജിൽ നടന്നത് മന:പൂർവ്വമല്ലാത്ത നരഹത്യയാണെന്ന് സണ്ണി ജോസഫ്

മനപൂർവ്വമല്ലാത നരഹത്യയാണ് കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതെന്നും മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ഇതിൽ നിന്ന് ഒഴിഞ്ഞ് മാറാൻ സാധിക്കില്ലെന്നും കെ.പി.സി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ്  എം. എൽ എ പറഞ്ഞു

തലശേരി: മനപൂർവ്വമല്ലാത നരഹത്യയാണ് കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതെന്നും മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ഇതിൽ നിന്ന് ഒഴിഞ്ഞ് മാറാൻ സാധിക്കില്ലെന്നും കെ.പി.സി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ്  എം. എൽ എ പറഞ്ഞു. തലശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യായീകരണത്തിന്റെ വ്യഗ്രതയാണ് രക്ഷാപ്രവർത്തനം രണ്ടേകാൽ മണിക്കൂർ വരെ നീണ്ടു പോകാൻ ഇടയാക്കിയത്. ധാർമ്മികവും നിയമപരവുമായ ഉത്തരവാദിത്വം മന്ത്രമാർക്കാണ്. ഇതിനെ എത്ര തന്നെ ന്യായീകരിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചാലും കേരള ജനത ഇത് അംഗീകരിക്കില്ല. നിലമ്പൂരിൽ ഷോക്കടിച്ച് ഒരു കുട്ടി മരിച്ചപ്പോൾ വനം മന്ത്രി പറഞ്ഞത് പോലെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഇപ്പോൾ കോൺഗ്രസ് ബോധപൂർവ്വമുണ്ടാക്കിയ സംഭവമാണ് കോട്ടയം മെഡിക്കൽ കോളേജിലെതെന്ന് പറയുന്നത് , ഇത് വിവരക്കേടാണെന്നും സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ അപകടം പോലും മറ്റുള്ളവരുടെ തലയിൽ കെട്ടി വെക്കുകയാണെന്നും കെ.പി സി സി പ്രസിഡണ്ട്  പറഞ്ഞു. ഷാഫി പറമ്പിൽ എം പി യുടെ തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു  അദ്ദേഹം.

facebook twitter