കൂത്തുപറമ്പ് : ഒയിസ്ക ഇന്റർനാഷണൽ കണ്ണൂർ ജില്ലാ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മൊകേരി രാജീവ് ഗാന്ധി , ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടുകൂടി വീട്ടിൽ ഒരു അടുക്കളത്തോട്ടം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പച്ചക്കറി വിത്ത് വിതരണം ചെയ്തു .
ഒയിസ്ക ഇന്റർനാഷണൽ കണ്ണൂർ ജില്ലാ സെക്രട്ടറി കക്കോത്ത് പ്രഭാകരൻ വിത്ത് പ്രിൻസിപ്പൽ കെ . അനിൽ കുമാറിന് കൈമാറി വിതരണ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ കെ.പിഅജിത്ത് കുമാർ അധ്യക്ഷനായി. ഡോക്ടർ പി ദിലീപ് മുഖ്യ അതിഥിയായി .