തളിപ്പറമ്പ് ബാംബൂഫ്രഷ് ഹോട്ടലിലെ കക്കൂസ് മാലിന്യം കീഴാറ്റൂർ തോട്ടിലേക്ക് ഒഴുക്കി വിട്ടു ; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

05:18 PM Jul 09, 2025 | Desk Kerala

തളിപ്പറമ്പ് ബാംബൂഫ്രഷ് ഹോട്ടലിലെ കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കി വിട്ടു.കീഴാറ്റൂർ പ്രദേശത്ത് എത്തുന്ന തോട്ടിലേക്കാണ് മാലിന്യം ഒഴുക്കിവിട്ടത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാർ  രംഗത്ത് എത്തി.

 ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.തളിപ്പറമ്പ് ചിറവക്കിൽ പ്രവർത്തിക്കുന്ന ബാംബൂ ഫ്രഷ് ഹോട്ടലിലെ കക്കൂസ് മാലിന്യമാണ്  സമീപത്തെ തോട്ടിലേക്ക് ഒഴുക്കി വിട്ടത്.കീഴാറ്റൂർ, കൂവോട് പ്രദേശത്തേക്കാണ് ഈ വെള്ളംഎത്തിച്ചേരുന്നത്.

പ്രദേശത്ത്ദുർഗന്ധംസഹിക്കാനാവാതെ വന്നതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഹോട്ടലിൽ നിന്നും മാലിന്യം ഒഴുക്കിവിട്ടു എന്ന് കണ്ടെത്തിയത്.തുടർന്ന് കീഴാറ്റൂർ പ്രദേശവാസികൾ ഒന്നാകെ പ്രതിഷേധവുമായി ഹോട്ടലിലേക്ക് എത്തുകയായിരുന്നു. 

Trending :


 
പ്രദേശത്തുകാർക്ക് ദുർഗന്ധം കാരണം വീടിന് പുറത്തിറങ്ങാൻ പോലും പറ്റാത്ത സാഹചര്യത്തിലാണ് ഒപ്പം ഗുരുതരമായ പകർച്ച വ്യാധി ഭീഷണിയും ഉണ്ട്. കീഴാറ്റൂർ പ്രദേശത്തെ കിണറുകൾ മലിനമാകുകയും മഞ്ഞപ്പിത്തം ഉൾപ്പെടെ ഉണ്ടാകുന്ന സാഹചര്യവും ഉണ്ടായിരുന്നു. 

ചില വീടുകളിലെ കിണറുകൾ ഉപയോഗിക്കാൻ പറ്റാത സാഹചര്യവുംഉണ്ട്. ഹോട്ടലുകാർക്കെതിരെ കർശനമായ  നടപടി നഗരസഭയുടെ ഭാഗത്തു നിന്നും സ്വീകരിക്കും ഹോട്ടൽ തുറക്കാൻ അനുവദിക്കില്ലെന്നും അടുത്ത ദിവസം തന്നെ ശക്തമായ നടപടി സ്വീകരിക്കുമെന്നുംനഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ പറഞ്ഞു

 പൊലീസ് കേസെടുക്കുമെന്നും നഗരസഭ കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞതിനാൽ പ്രതിഷേധക്കാർ പിരിഞ്ഞു പോകുകയായിരുന്നു. വിവരമറിഞ്ഞ് നഗരസഭ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി.മുഹമ്മദ് നിസാർ, കെ.നബീസ ബി.ബി കൗൺസിലർമാരായ കെ രമേശൻ, കെ എം ലത്തീഫ്, സിപിഐഎം ലോക്കൽ സെക്രട്ടറി കെ ബിജുമോൻ തുടങ്ങിയവരും എത്തിയിരുന്നു.