തളിപ്പറമ്പ് : പൂക്കോത്ത്‌തെരു റോഡ് കുണ്ടും കുഴിയും നിറഞ്ഞ് കാൽനടയാത്രപോലും ചെയ്യാനാവാത്തവിധം അപകടാവസ്ഥയിലായി. തളിപ്പറമ്പ് ദേശീയപാതയോരത്തുനിന്നും കീഴാറ്റൂർ ഭാഗത്തേക്ക് ഉൾപ്പെടെ പോകുന്ന റോഡിന് ഇരുവശവും നിരവധി വീടുകളുണ്ട്.
റോഡ് കുഴികൾ നിറഞ്ഞ് അപകടാവസ്ഥയിലായതോടെ ഓട്ടോറിക്ഷകർ ഈ ഭാഗത്തേക്ക് സർവീസ് നടത്താൻ മടിക്കുകയാണ്. ഇരുചക്രവാഹനയാത്രികർ വാഹനമോടിക്കുമ്പോൾ അപകടത്തിൽ പെടുന്നതും നിത്യസംഭവമാണ്. ദിവസങ്ങൾക്കു മുൻപുണ്ടായ അപകടത്തിൽ ഒരു വീട്ടമ്മകുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലാണ്. റോഡിൻ്റെ ശോച്യസ്ഥക്കെതിരെ പ്രക്ഷോഭമാരംഭിക്കുമെന്ന് പ്രദേശവാസികൾ അറിയിച്ചു.
Trending :