തലശേരി: ഉളിയിൽ പടിക്കച്ചാൽ ഷഹത മൻസിലിൽ ഖദീജയെ (28) കൊലപ്പെടുത്തിയ കേസിൽ അഡീഷനൽ ജില്ല കോടതി(ഒന്ന്) ജഡ്ജി ഫിലിപ് തോമസ് വിധി ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും. പ്രതികൾ ശിക്ഷക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.ആദ്യ വിവാഹം ഒഴിവാക്കി വീണ്ടും വിവാഹം കഴിക്കുന്നതിലുള്ള വിരോധം കാരണം സഹോദരന്മാരുൾപ്പെടെയുള്ളവർ യുവതിയെ കൊലപ്പെടുത്തുകയും രണ്ടാം ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു വെന്നാണ് കേസ്.
ഖദീജയുടെ രണ്ടാം ഭർത്താവ് കോഴിക്കോട് ഫറോക്കിലെ കോടമ്പുഴ ഷാഹുൽ ഹമീദിനെ(43) കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഷാഹുൽ ഹമീദുമായി സ്നേഹത്തിലായ യുവതിയോട് ബന്ധം ഒഴിവാക്കാൻ പറഞ്ഞെങ്കിലും പിന്മാറിയില്ല. ഇതിലുള്ള വിരോധമാണ് കൊലക്ക് കാരണം. 2012 ഡിസംബർ 12ന് ഉച്ചക്കാണ് സംഭവം. രണ്ടാം വിവാഹം നടത്താമെന്ന വ്യാജേന ഖദീജയെയും ഷാഹുൽഹമീദിനെയും നാട്ടിലെത്തിച്ച് ഖദീജയെ കൊലപ്പെടുത്തുകയായിരുന്നു