പിലാത്തറയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

09:13 AM Jul 14, 2025 | AVANI MV

പിലാത്തറ : ചെറുവിച്ചേരി കൾച്ചറൽ ഫോറം, ഇ ന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി, കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെറുവിച്ചേരി വേട്ടക്കൊരുമകൻ ക്ഷേത്ര ഓഡിറ്റോറിയത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

 വിനോയ് എ .വി . (പ്രസിഡന്റ് കൾച്ചറൽ ഫോറം ) യുടെ അദ്ധ്യക്ഷതയിൽ കെ ജി  ബാബു (ചെയർമാൻ ഇന്ത്യൻ റെഡ്ക്രോസ്സ് സോസ്സൈറ്റി) ഉദ്ഘാടനം ചെയ്തു. ടി വി, വിജയൻ (താലൂക് ചെയർമാൻ ഇന്ത്യൻ റെഡ്ക്രോസ്സ് സോസ്സൈറ്റി), സന്തോഷ് കെ.പി (സെക്രട്ടറി, കൾച്ചറൽ ഫോറം) ഷൈനി പി വി (വാർഡ് മെമ്പർ )സുജിത് എൻ .കെ . (വാർഡ് മെമ്പർ)ശങ്കരൻ കൈതപ്രം (താലൂക് വൈസ് ചെയർമാൻ  ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി) , വിദ്യ വത്സൻ (വനിതാ വിഭാഗം  സെക്രട്ടറി ( കൾച്ചറൽ ഫോറം ) എന്നിവർ സംസാരിച്ചു.