+

തിരുവനന്തപുരത്ത് 14 കാരൻ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ചെങ്കോട്ടുകോണത്ത് 14 കാരന്‍ ഫ്ലാറ്റില്‍ നിന്നും വീണു മരിച്ചു. ശ്രീകാര്യം സ്വദേശിയും കഴക്കൂട്ടം സ്വകാര്യ സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയുമായ പ്രണവാണ് മരിച്ചത്.

ചെങ്കോട്ടുകോണത്ത് 14 കാരന്‍ ഫ്ലാറ്റില്‍ നിന്നും വീണു മരിച്ചു. ശ്രീകാര്യം സ്വദേശിയും കഴക്കൂട്ടം സ്വകാര്യ സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയുമായ പ്രണവാണ് മരിച്ചത്.മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ ആള്‍താമസം ഇല്ലായിരുന്നു.

സ്‌കൂള്‍ വിട്ട് വീട്ടില്‍ പോകാതെ ഫ്ലാറ്റിലെത്തി താക്കോല്‍ വാങ്ങി മുൻവശത്തെ വാതില്‍ പൂട്ടി താഴേക്ക് ചാടുകയായിരുന്നൂവെന്നാണ് സൂചന. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.ഫ്ലാറ്റിന്റെ ഉടമസ്ഥനായ മുത്തച്ഛൻ വിദേശത്താണ്. സംഭവത്തില്‍ പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

facebook twitter