കണ്ണപുരം : നെറ്റ് സീറോ കാർബൺ പദ്ധതിയുടെ ഭാഗമായി കണ്ണപുരം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന മുള വൽക്കരണത്തിന്റെ നടീൽ ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവഹിച്ചു. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രതി അധ്യക്ഷയായി. ഹരിത കേരള മിഷനുമായി സഹകരിച്ചാണ് പഞ്ചായത്തിൽ മുളവൽക്കരണം നടപ്പാക്കുന്നത്. കണ്ണപുരം ഗ്രാമപഞ്ചായത്തിൽ നിലവിൽ ഏഴ് പച്ചതുരുത്തുകളാണുള്ളത്.
ഹരിത ഗൃഹ വാതകങ്ങളുടെ അളവ് കുറച്ച് 2050 ഓടെ കേരളത്തെ സീറോ കാർബൺ അവസ്ഥയിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ നെറ്റ് സീറോ കാർബൺ പദ്ധതി നടപ്പാക്കുന്ന ഗ്രാമപഞ്ചായത്താണ് കണ്ണപുരം. ഇടക്കേപ്പുറം പടിഞ്ഞാറ് വായനശാലയ്ക്ക് സമീപം നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഗണേശൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി വിനീത, പി വിദ്യ, എ.വി പ്രഭാകരൻ, വാർഡ് അംഗം കെ രാഘവൻ, കെ.വി ശ്രീധരൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി രാജൻ, കൃഷി ഓഫീസർ യു പ്രസന്നൻ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ ടി ശോഭ, കെ സുദൻ സംസാരിച്ചു.