രാജ്യസഭാ എം.പി സ്ഥാനം പ്രത്യേക നിയോഗമായി കാണുന്നു: സി. സദാനന്ദന്‍ മാസ്റ്റര്‍

09:45 AM Jul 14, 2025 | AVANI MV

കണ്ണൂര്‍: കേരളത്തില്‍ പ്രത്യേക നിയോഗമായി കാണുന്നു. കേരളത്തില്‍ ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറ ഉണ്ടാക്കുന്നതിനും കൂടുതല്‍ ജനങ്ങളിലേക്ക് പാര്‍ട്ടിയുടെ സന്ദേശങ്ങള്‍ എത്തിക്കുന്നതിനും ദശാബ്ദങ്ങളായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കര്‍മ്മ ധീരരായ. ത്യാഗധനരായ  പാര്‍ട്ടി പ്രവര്‍ത്തകരുടെ, കാര്യകര്‍ത്താക്കളുടെ സ്വപ്നസാക്ഷാത്ക്കാരത്തിന് ഉടകുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുമുളള അവസരം എന്ന നിലയ്ക്കാണ് പാര്‍ട്ടി അവസരം തന്നിരിക്കുന്നത്.  

ആ അവസരം നൂറുശതമാനം സാക്ഷാത്ക്കരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. അവസരം നല്‍കിയ പാര്‍ട്ടിക്ക് നന്ദി പറയുന്നു. രാഷ്ട്ര നിര്‍മ്മാണം സാധ്യമാകുന്നത് രാഷട്രീയ സ്വയം സേവക സംഘത്തിലൂടെയാണ്. അര്‍ത്ഥ പൂര്‍ണ്ണമായ പ്രവര്‍ത്തന പദ്ധതിയുളള പ്രസ്ഥാനത്തിലെത്താന്‍ സാധിച്ചതില്‍ അഭിമാനം. ഭാരതത്തിന്റെ ഭാവിയെ കുറിച്ച് വലിയ പ്രതീക്ഷയാണ് ഉളളതെന്നും അദ്ദേഹം പറഞ്ഞു.

Trending :