ശതാഭിഷിക്തയായ തങ്കം പദ്മനാഭനെ അക്ളിയത്ത് മാതൃസമിതി ആദരിച്ചു

10:36 AM Jul 14, 2025 | AVANI MV

അഴീക്കോട്: ആയിരം പൂർണ ചന്ദ്രമാരെ ദർശിച്ച് ശതാഭിഷിക്തയായ അക്ലിയത്ത് ക്ഷേത്രം മാതൃസമിതി അംഗമായിരുന്ന അഴീക്കോടൻ വീട്ടിൽ തങ്കം പദ്മനാഭൻ നമ്പ്യാരെ മാതൃസമിതി ഭാരവാഹികൾ പിറന്നാൾ ദിനത്തിൽ ആദരിച്ചു.അക്ലിയത്ത് പണ്ടാരത്തിൽ പ്രേമ അധ്യക്ഷത വഹിച്ചു.

പി .എം ഗീത, ഉഷസേതു, പങ്കജം,  രമാദേവി, ദാക്ഷായണി, പ്രഭ, നായർ ശക്തീകരണ സംഘം അധ്യക്ഷൻ ആർ. വി ജയകൃഷ്ണൻ , ഉപാധ്യക്ഷൻ സി.വി അശോകൻ നമ്പ്യാർ, മുൻ പ്രസിഡൻ്റ് ഗോകുലേശൻ, അക്ലിയത്ത് ക്ഷേത്ര കമ്മിറ്റി മുൻ സെക്രട്ടറി വാരിക്കര ബാലകൃഷ്ണൻ, സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട് തുടങ്ങിയവർ സംബന്ധിച്ചു.