മാറുന്ന കാലഘട്ടത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാത്ഥികൾ തയ്യാറാകണം : ആനക്കൈ ബാലകൃഷ്ണൻ

11:23 AM Jul 14, 2025 | Neha Nair

കണ്ണൂർ : പുതിയ കാലഘട്ടത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊള്ളാനും വെല്ലുവിളികൾ ഏറ്റെടുത്ത് സ്വയം നവീകരിക്കാനും വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് കെ.സി.സി.പി എൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ. നൂതന സാങ്കേതിക വിദ്യകൾ വിദ്യാഭ്യാസരംഗത്തെ പുത്തൻ പടവുകൾ കയറാൻ ഏറെ പ്രയോജനമാണെന്നും എന്നാൽ  അതിൻ്റെ അതിപ്രസരം സാമൂഹികജീവിതത്തിൽ ചെലുത്തുന്ന തിന്മകളെക്കുറിച്ചും വിദ്യാർത്ഥികൾ ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണപുരം നവചേതന കലാസമിതി & ഗ്രത്ഥാലയത്തിൻ്റെ അഭിമുഖ്യത്തിൽ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അനുമോദന സമ്മേളനവും ഫോക് ലോർ അക്കാദമിയും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്ന് നടത്തുന്ന തിരുവാതിര, നാടൻപാട്ട് പരിശീലനത്തിൻ്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമാ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു കെ മോഹനൻ സ്വാഗതവും കെ. വി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.