കാമരാജ് ജയന്തിയിൽ വസ്ത്ര വിതരണം നടത്തി

11:59 AM Jul 16, 2025 | AVANI MV

കണ്ണൂർ :  തമിഴ്നാട് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ദേശീയ പ്രസിഡണ്ടുമായിരുന്ന കെ കാമരാജിന്റെ നൂറ്റിഇരുപത്തിമൂന്നാംജന്മദിനാഘോഷം കണ്ണൂർ നേതാജി പബ്ലിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. നിർധനരായവർക്കുംകണ്ണൂരിലെ തെരുവിൽ കഴിയുന്നവർക്കും  വസ്ത്രദാനവും അന്നദാനവും മധുര പലഹാര വിതരണവും നടന്നു.

 കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ അഡ്വ.ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.കോർപ്പറേഷൻ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ കെ കാമരാജ് അനുസ്മരണ പ്രഭാഷണം നടത്തി. നേതാജി പബ്ലിക് ഫൗണ്ടേഷൻ ചെയർമാൻ തെങ്കാശി കറുപ്പ് സ്വാമി വസ്ത്ര വിതരണവും അന്നദാന വിതരണവും ഉദ്ഘാടനം ചെയ്തു. 

യഹിയ പള്ളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. ഗാന്ധി യുവമണ്ഡലം സംസ്ഥാന പ്രസിഡണ്ട് പ്രദീപൻ തൈക്കണ്ടി,ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ഷമീർ പള്ളിപ്രം , കണ്ണൂർ നാടാർ മുന്നേറ്റ സംഘം ഭാരവാഹികളായ എസ് കെ എം ശൈൽവം വേലുച്ചാമി,ശ്യാം ജോസ്, ദുരൈസ്വാമി,എം വിവേക്, ശരവണൻ അഴീക്കോട്,  സക്കറിയ റെയിൻബോ, ടിവി നിയാസ്  സംസാരിച്ചു. സുരേന്ദ്രൻ ചിറക്കൽ സ്വാഗതം പറഞ്ഞു.