പഴയങ്ങാടി: പഴയങ്ങാടിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു പത്തുപേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പഴയങ്ങാടി റെയിൽവെ സ്റ്റേഷന് സമീപമാണ് അപകടം.പരുക്കേറ്റ യാത്രക്കാരെ നാട്ടുകാരും പൊലിസും പഴയങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസുകളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ആർക്കും ഗുരുതര പരുക്കില്ലെന്നാണ് വിവരം.
പഴയങ്ങാടിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരുക്കേറ്റു
12:09 PM Jul 16, 2025
| AVANI MV