+

കെ.എസ്.ആർ.ടി.സി പയ്യന്നൂർ ഡിപ്പോ കണ്ണൂർ ജില്ലയിൽ നാലമ്പല തീർത്ഥയാത്ര നടത്തും

കെ എസ് ആർ ടി സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ജൂലൈ 20 ന് കണ്ണൂർ നാലമ്പല തീർത്ഥയാത്ര സംഘടിപ്പിക്കുന്നു. 

പയ്യന്നൂർ :കെ എസ് ആർ ടി സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ജൂലൈ 20 ന് കണ്ണൂർ നാലമ്പല തീർത്ഥയാത്ര സംഘടിപ്പിക്കുന്നു. 

കണ്ണൂർ ജില്ലയിലെ നീർവേലി ശ്രീരാമ സ്വാമി ക്ഷേത്രം, എളയാവൂർ ഭരത സ്വാമി ക്ഷേത്രം, പെരിഞ്ചേരി ലക്ഷ്മണ സ്വാമി ക്ഷേത്രം, കാടമുണ്ട ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവയാണ്് തീർഥയാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെ ആറ് മണിയോടെ പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് രാത്രി തിരിച്ചെത്തും. ഫോൺ: 9495403062, 9745534123

facebook twitter