+

തലശേരിയിൽ തറവാട്ടു വീട്ടിൽ വിളക്ക് കത്തിക്കാനെത്തിയ അയൽവാസിക്ക് മേൽക്കൂര വീണ് പരുക്കേറ്റു

ദേശീയ പാതയിൽ പാലിശ്ശേരിയിലെ എ.എസ്.പി. ഓഫീസിനടുത്തായിട്ടുള്ള ആൾ താമസമില്ലാത്ത വീടിന്റെ മേൽക്കൂര തകർന്ന് വീണ് ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഉണ്ടായ കനത്ത മഴയിലാണ് സംഭവം.

തലശേരി : ദേശീയ പാതയിൽ പാലിശ്ശേരിയിലെ എ.എസ്.പി. ഓഫീസിനടുത്തായിട്ടുള്ള ആൾ താമസമില്ലാത്ത വീടിന്റെ മേൽക്കൂര തകർന്ന് വീണ് ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഉണ്ടായ കനത്ത മഴയിലാണ് സംഭവം. ആൾ താമസമില്ലാത്ത തറവാട്ട് വീട്ടിലെ കുക്ഷി ശാസ്തപ്പൻ ദേവസ്ഥാനത്ത് കർക്കിട സംക്രമമായതിനാൽ രാവിലെ വിളക്ക് കത്തിക്കാൻ എത്തിയ അയൽവാസിയായ രാജീവൻ (56)എന്നാൾക്കാണ് പരിക്കേറ്റത്. 

രാജീവന് ദേഹത്ത് പുറത്താണ് പരിക്കേറ്റത്. ഇയാളെ തലശേരിസഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ജ്ഞാനോദയ യോഗം പ്രസിഡണ്ടായിരുന്ന പരേതനായ കെ.പി. രത്നാകരന്റെ തറവാട് വീടായ പുതുവോത്ത് വീട്ടിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്. ഇവിടെ ആൾതാമസമില്ല. വർഷങ്ങൾ പഴക്കമുള്ള മൺകട്ട കൊണ്ടു നിർമ്മിച്ച തറവാട് വീടാണിത്. 

facebook twitter