+

തളിപ്പറമ്പിൽ എസ്.എൻ.ഡി.പി യോഗശ്മശാനത്തിൻ്റെ ഷെഡ് സാമൂഹ്യ വിരുദ്ധർ തകർത്തു

എസ്.എന്‍.ഡി.പി ശ്മശാനത്തിലെ ഷെഡ്ഡ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു.പൂമംഗലം യു.പി സ്‌ക്കൂളിന് സമീപം കാഞ്ഞിരങ്ങാട് റോഡിലെ ശ്മശാനത്തില്‍ നിര്‍മ്മാണമാരംഭിച്ച ഷെഡ്ഡാണ് ഇന്നലെ രാത്രി പൂര്‍ണ്ണമായും ഇടിച്ചുനിരത്തിയത്.ഇന്ന് മേല്‍പ്പുരയില്‍ ഷീറ്റ് സ്ഥാപിക്കാനിരിക്കുകയായിരുന്നു.

തളിപ്പറമ്പ്: എസ്.എന്‍.ഡി.പി ശ്മശാനത്തിലെ ഷെഡ്ഡ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു.പൂമംഗലം യു.പി സ്‌ക്കൂളിന് സമീപം കാഞ്ഞിരങ്ങാട് റോഡിലെ ശ്മശാനത്തില്‍ നിര്‍മ്മാണമാരംഭിച്ച ഷെഡ്ഡാണ് ഇന്നലെ രാത്രി പൂര്‍ണ്ണമായും ഇടിച്ചുനിരത്തിയത്.ഇന്ന് മേല്‍പ്പുരയില്‍ ഷീറ്റ് സ്ഥാപിക്കാനിരിക്കുകയായിരുന്നു.

എസ്.എന്‍.ഡി.പി.പൂമംഗലം ശാഖയുടെ സ്വന്തമായുള്ള ഈ സ്ഥലത്ത് നേരത്തെ ശ്മശാനം ഉണ്ടായിരുന്നുെവംങ്കിലും മൃതദേഹം സംസ്‌ക്കരിക്കുന്നതിനാവശ്യമായ സാധനസമാഗ്രികള്‍ സൂക്ഷിക്കാനുള്ള ഷെഡ്ഡും ഓഫീസും ഉണ്ടായിരുന്നില്ല.ഏകദേശം 40,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

 എസ്.എന്‍.ഡി.പി പൂമംഗലം ശാഖായോഗം ഭാരവാഹികളായ സി.ചന്ദ്രന്‍, ഗിരീശന്‍ എന്നിവർ നൽകിയ പരാതിയിൽ തളിപ്പറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

facebook twitter