ചിറക്കൽ : കണ്ണൂർ ആസ്ഥാനമായ കേരള ഫോക്ലോർ അക്കാദമിയുടെ ജനറൽ കൗൺസിലും എക്സിക്യുട്ടീവ് ബോർഡും സർക്കാർ പുനഃസംഘടിപ്പിച്ചു. ഒ എസ് ഉണ്ണികൃഷ്ണൻ ചെയർമാനായും എ വി അജയകുമാർ സെക്രട്ടറിയായും തുടരും.
ഡോ. വി ശിവദാസൻ എംപി, കെ വി സുമേഷ് എംഎൽഎ, മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി, അഡ്വ. സുരേഷ് സോമ, ഫിറോസ് ബാബു, ബാപ്പു, എ നിയാസ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി, ധനകാര്യ വകുപ്പ് സെക്രട്ടറി, സാംസ്കാരിക വകുപ്പ് ഡയറക്ടർ, കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി പ്രതിനിധികൾ എന്നിവർ അംഗങ്ങളായിരിക്കും. മൂന്ന് വർഷമാണ് കാലാവധി.