നിഷ്പക്ഷ മാധ്യമപ്രവർത്തകൻ്റെ മരണമൊഴികൾ : പുസ്തക പ്രകാശനം നടത്തി

11:15 AM Jul 17, 2025 | Neha Nair

ധർമ്മശാല : കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. നാരായണന്റെ ഒരു 'നിഷ്‌പക്ഷ മാധ്യമപ്രവർത്തകന്റെ ‘മരണ’മൊഴികൾ പുസ്തക പ്രകാശനം ധർമശാല കൽകോ’ഹാളിൽ വെച്ച് നടന്നു.പ്രശസ്‌ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ സി.വി. ബാലകൃഷ്ണൻ
പ്രകാശനം ചെയ്തു

ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ പുസ്തകം സ്വീകരിച്ചു.ആന്തൂർ നഗരസഭ വികസന കാര്യസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ വി പ്രേമരാജൻ അധ്യക്ഷത വഹിച്ചു.എഴുത്തുകാരൻ വി എസ് അനിൽ കുമാർ, മുതിർന്ന മാധ്യമ പ്രവർത്തകൻ വി ബി പരമേശ്വരൻ, കേരള പത്ര പ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ഗൗതമൻ പറശ്ശിനിക്കടവ് നയിച്ച നയിച്ച കർണാടിക് സംഗീത സായാഹ്നവും നടന്നു

Trending :