+

കണ്ണൂരിൽ പെൺകുട്ടിയെ മയക്കുമരുന്ന് ഗുളിക നൽകി പീഡിപ്പിച്ച സംഭവം: പരാതി വസ്തുതാപരമല്ലെന്ന് പൊലിസ് വിശദീകരണം

കണ്ണൂർ ജില്ലയിൽ മയക്കുമരുന്ന് ഗുളികനൽകി 15 വയസുകാരിയെ പത്തോളം പേർ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി പരാതി.  കഴിഞ്ഞ മാസം താഴെ ചൊവ്വയ്ക്കടുത്തു വെച്ചുള്ള സ്ഥലത്തു വെച്ചായിരുന്നു പീഡനം പത്തംഗ സംഘത്തിലെ നാലുപേർ ചേർന്ന് 15 വയസുകാരിയെ സ്ഥലത്ത് എത്തിച്ചു മയക്കുമരുന്ന് ഗുളികകൾ ബലപ്രയോഗത്തിലൂടെ നൽകി പീഡിപ്പിച്ചു വെന്നാണ് പരാതി

കണ്ണൂർ : കണ്ണൂർ ജില്ലയിൽ മയക്കുമരുന്ന് ഗുളികനൽകി 15 വയസുകാരിയെ പത്തോളം പേർ ലൈംഗിക ചൂഷണത്തിനിരയാക്കിയതായുള്ള സോഷ്യൽ മീഡിയയിലൂടെയുണ്ടായ പ്രചാരണം വ്യാജമെന്ന് പൊലിസ് .കഴിഞ്ഞ മാസം കണ്ണൂർ നഗരത്തിലെതാഴെ ചൊവ്വയ്ക്കടുത്തു വെച്ചുള്ള സ്ഥലത്തു വെച്ചായിരുന്നു പീഡനം പത്തംഗ സംഘത്തിലെ നാലുപേർ ചേർന്ന് 15 വയസുകാരിയെ സ്ഥലത്ത് എത്തിച്ചു മയക്കുമരുന്ന് ഗുളികകൾ ബലപ്രയോഗത്തിലൂടെ നൽകി പീഡിപ്പിച്ചു വെന്നായിരുന്നു പ്രചാരണം. എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഇരയായ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയിട്ടും പൊലിസ് കേസെടുത്തില്ലെന്നും ആരോപണം ഉയർന്നിരുന്നു. എന്നാലിത് തള്ളി കൊണ്ടാണ് പൊലിസ് രംഗത്തുവന്നത്.


 സംഭവത്തിൽ ചൈൽഡ് ലൈൻ മുഖേനെ എടക്കാട് പൊലീസിൽ പരാതി നൽകിയെന്ന് പറയുമ്പോഴും പൊലിസ് നിഷേധിക്കുകയാണ് അങ്ങനെയൊരു പരാതി കിട്ടിയിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്. ചൈൽഡ് ലൈൻ പ്രവർത്തകർ ഇത്തരമൊരു പരാതിയുമായി സമീപിക്കുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് എടക്കാട് പൊലിസ് അറിയിച്ചു. എന്നാൽ സോഷ്യൽ മീഡിയയിൽ ഇത്തരമൊരു പ്രചരണം വന്നപ്പോൾ സ്വമേധയാ അന്വേഷിച്ചിരുന്നുവെന്നും പീഡിപ്പിക്കപ്പെട്ടുവെന്ന കാര്യത്തിൽ വസ്തുതയില്ലെന്ന് വ്യക്തമായതായും പൊലിസ് ചൂണ്ടിക്കാട്ടി.

 

മാനസിക അസ്വസ്ഥത കാരണമാണ് പെൺകുട്ടി ഇത്തരമൊരു പ്രചാരണം സോഷ്യൽ മീഡിയയിലൂടെ നടത്തിയതെന്നാണ് പൊലിസിൻ്റെ അന്വേഷണ റിപ്പോർട്ട്. അതുകൊണ്ടുതന്നെ കേസെടുത്തിട്ടില്ലെന്നാണ് വിശദീകരണം. എന്നാൽ സംഭവത്തിൻ്റെ ആധികാരികതചൈൽഡ് ലൈൻ പ്രവർത്തകരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്വമേധയാ ഇരയായ പെൺകുട്ടി ഇത്തരമൊരു ഗുരുതരമായ ആരോപണം ഉന്നയിച്ചു രംഗത്തുവരുമോയെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.

Trending :
facebook twitter