+

ദേവനന്ദിൻ്റെ ജീവനെടുത്തത് മത്സര ഓട്ടം നടത്തിയ സ്വകാര്യ ബസ് : കണ്ണൂരിന് നടുക്കമായി 19 വയസുകാരൻ്റെ മരണം

കണ്ണൂരിന് നടുക്കമായി 19 വയസുകാരൻ്റെ അപകട മരണം. സ്വകാര്യ ബസിൻ്റെ മരണപാച്ചിലിൽ പൊലിഞ്ഞത് നാളെയുടെ പ്രതീക്ഷയായ വിദ്യാർത്ഥിയാണ്. താണയിൽ വെച്ചാണ് സ്കൂട്ടർ യാത്രക്കാരനായ

കണ്ണൂർ : കണ്ണൂരിന് നടുക്കമായി 19 വയസുകാരൻ്റെ അപകട മരണം. സ്വകാര്യ ബസിൻ്റെ മരണപാച്ചിലിൽ പൊലിഞ്ഞത് നാളെയുടെ പ്രതീക്ഷയായ വിദ്യാർത്ഥിയാണ്. താണയിൽ വെച്ചാണ് സ്കൂട്ടർ യാത്രക്കാരനായ കണ്ണോത്തുംചാൽ ഫോറസ്റ്റ് ഓഫിസ് ജങ്ഷനു സമീപം താമസിക്കുന്ന ശ്രീജു - ഷജിന ദമ്പതികളുടെ മകൻ ദേവനന്ദ് അതിദാരുണമായി മരിച്ചത്. പുറകിൽ നിന്നും.

ഇടിച്ചു വീഴ്ത്തിയ ബസ് ദേവനന്ദിൻ്റെ ദേഹത്തൂടെ കയറിയിറങ്ങുകയായിരുന്നു. ഉടൻ നാട്ടുകാർ താണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറാം ക്ളാസ് വിദ്യാർത്ഥി ഗൗതം ഏക സഹോദരനാണ്. കണ്ണൂർ ടൗൺ പൊലിസ് കസ്റ്റഡിയിലെടുത്ത അശ്വതി ബസ് ഡ്രൈവർക്കെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

facebook twitter