പാലക്കാട്: തമിഴ്നാട്ടില്‍നിന്നും കേരളത്തിലേക്ക് കാറില്‍ കടത്തിയ 338.16 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍. മലപ്പുറം മേലാറ്റൂര്‍ ചെമ്മണിയോട് ഉള്ളാട്ടില്‍ വീട്ടില്‍ മുഹമ്മദ് നാസിഫ് (39), പാലക്കാട് അലനല്ലൂര്‍ കര്‍ക്കിടാംകുന്ന് പെരുമ്പയില്‍ വീട്ടില്‍ ഫാസില്‍ (32) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും കൊഴിഞ്ഞാമ്പാറ പോലീസും തമിഴ്നാട് അതിര്‍ത്തിയിലെ നടുപ്പൂണി ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
കൊഴിഞ്ഞാമ്പാറ ഇന്‍സ്പെക്ടര്‍ എം.ആര്. അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ഷിജു, സി. ശിവകുമാര്‍, എ.എസ്.ഐ. ുണ്ണികൃഷ്ണന്, ശാന്തി, എസ്.സി.പി.ഒ. നാസര്‍, അനീഷ്, റഷീദ്, സി.പി.ഒ അബുതാഹിര്‍, ഉദയപ്രകാശ്, ജിജിന്, ഉമേഷ് ഉണ്ണി, ഹോംഗാര്‍ഡ് ജയപ്രകാശ്, ഡ്രൈവര്‍ എ.എസ്.ഐ രതീഷ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.