
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ മരണത്തോടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഒരു യുഗത്തിനാണ് അവസാനമാകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍.
പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട്, പാര്‍ട്ടിക്കപ്പുറം ജനഹൃദയങ്ങളില്‍ ഇടം നേടിയ നേതാവായിരുന്നു വിഎസെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കിൽ കുറിച്ചു.
വി എസ് അച്യുതാനന്ദന്റെ മരണത്തോടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഒരു യുഗത്തിനാണ് അവസാനമാകുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്നും ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവായിരുന്നു അദ്ദേഹം. ജനകീയ പ്രശ്‌നങ്ങളില്‍ മുഖം നോക്കാതെ ഇടപെട്ട അദ്ദേഹം ഭൂമാഫിയകള്‍ക്കെതിരെയടക്കം സ്വീകരിച്ച നിലപാടുകള്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടും. കേരളത്തില്‍ മതതീവ്രവാദ സംഘടനകള്‍ പിടിമുറുക്കുന്നുവെന്ന സത്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ച ആദ്യ നേതാവ് കൂടിയായിരുന്നു അദ്ദേഹമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി വി എസിൻ്റെ മകന്‍ അരുണ്‍കുമാറിനെ കണ്ട് താന്‍ വി എസിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേർത്തു.