+

കടയ്ക്കു മുന്നിൽ ട്രാസ്‌ഫോർമാർ സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധം കടയുടമയെ പൊലിസ് കസ്റ്റഡിയിലെടുത്തു

ഇരിട്ടിയിൽ കടയ്ക്കു മുന്നിൽ ട്രാൻസ്‌ഫോർമാർ സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധിച്ച  കടയുടമയെ പൊലിസ് കസ്റ്റഡിയിലെടുത്തു.  ഇരിട്ടി മേലേ സ്റ്റാന്റിനു സമീപം തന്റെ ബുക്ക് ഷോപ്പിന് മുൻ വശം

ഇരിട്ടി: ഇരിട്ടിയിൽ കടയ്ക്കു മുന്നിൽ ട്രാൻസ്‌ഫോർമാർ സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധിച്ച  കടയുടമയെ പൊലിസ് കസ്റ്റഡിയിലെടുത്തു.  ഇരിട്ടി മേലേ സ്റ്റാന്റിനു സമീപം തന്റെ ബുക്ക് ഷോപ്പിന് മുൻ വശം കെ എസ് ഇ ബി ട്രാസ്‌ഫോർമാർ സ്ഥാപിക്കുന്നതിനെതിരെ ശ്രീ ഏജൻസീസ് ഉടമ രാജുവാണ്  പ്രതിഷേധവുമായി രംഗത്തെത്തിയത്. ട്രാൻസ്‌ഫോർമർ  സ്ഥാപിക്കൽ പ്രവൃത്തിതടസ്സ പ്പെടുത്താൻ ശ്രമിച്ച രാജു ഇതിനായി കുഴിച്ച കുഴിയിൽ ചെളിയിൽ ഇരുന്നായിരുന്നു പ്രതിഷേധിച്ചത്‌.

ഇതിനിടയിൽ ട്രാസ്‌ഫോർമാർ സ്ഥാപിക്കാനായി സ്ഥാപിച്ച തൂണുകൾക്കു  മുകളിൽ തൊഴിലെടുക്കുകയായിരുന്ന തൊഴിലാളികളെ തൂണുമായി ബന്ധിച്ച കയർ അപകടം വരുത്തും  വിധം  ഇയാൾ പിടിച്ചു വലിച്ചത് പ്രശ്നങ്ങൾക്കിടയാക്കി.

കെ എസ് ഇ ബി അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ ഇരിട്ടി പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക്  മാറ്റിയത്. ഇരിട്ടി നഗരസഭയുടെയും പൊതുമരാമത്ത്  വകുപ്പിന്റെയും അനുമതിയോടെയാണ് ഇവിടെ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതെന്ന്  കെ എസ് ഇ ബി ജീവനക്കാർ പറഞ്ഞു.

facebook twitter