പഴയങ്ങാടി : ചെമ്പല്ലിക്കുണ്ട് പുഴയിൽ മൂന്ന് വയസുകാരൻ മകനൊപ്പം ചാടി മരിച്ച അടുത്തില - വയലപ്ര യിലെ എം.വി രീമയ്ക്ക് നാടിൻ്റെ യാത്രാമൊഴി. ചൊവ്വാഴ്ച്ച രാവിലെ 10 മണി മുതൽ വയലപ്ര യുവജന വായനശാല അങ്കണത്തിൽ പൊതുദർശനത്തിന് വെച്ച രീമയുടെ മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു.
ഇതിനു ശേഷം ഉച്ചയോടെ നടക്കു താഴെ സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. കുന്നപ്പട മോഹനൻ്റെയും എം.വി രമയുടെയും മകളാണ് രീമ' ഏക സഹോദരി: രമ്യ. പുഴയിൽ വീണ മൂന്ന് വയസുകാരൻ മകനായി ഫയർ ഫോഴ്സ് തെരച്ചിൽ ഇന്നും തുടരുകയാണ്. കഴിഞ്ഞ ഞായാറാഴ്ച്ച പുലർച്ചെ ഒരുമണിയോടെയാണ് അമ്മ കുട്ടിയെയുമെടുത്ത് പുഴയിൽ ചാടിയത്.