+

തെക്കൻ ഓസ്‌ട്രേലിയയിൽ സമുദ്രജീവികൾക്ക് ഭീഷണിയായി പായൽ വ്യാപനം രൂക്ഷം ; “പ്രകൃതി ദുരന്തം” ആയി പ്രഖ്യാപിച്ച് സർക്കാർ

തെക്കൻ ഓസ്‌ട്രേലിയയിൽ സമുദ്രജീവികൾക്ക് ഭീഷണിയായി പായൽ വ്യാപനം രൂക്ഷം ; “പ്രകൃതി ദുരന്തം” ആയി പ്രഖ്യാപിച്ച് സർക്കാർ

തെക്കൻ ഓസ്‌ട്രേലിയൻ തീരത്ത് സമുദ്രജീവികൾക്ക് ഭീഷണിയായി പായൽ (ആൽഗൽ ബ്ലൂം) വ്യാപിക്കുന്നു. ജലാശയങ്ങളെ വിഷലിപ്തവും പച്ചപ്പ് നിറഞ്ഞതുമാക്കി മാറ്റിയ ഈ പ്രതിഭാസം “പ്രകൃതി ദുരന്തം” ആയി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. മാർച്ച് മുതൽ വ്യാപിക്കാൻ തുടങ്ങിയ ആൽഗൽ ബ്ലൂം നിലവിൽ രാജ്യത്തിന്റെ തലസ്ഥാന പ്രദേശത്തിന്റെ ഇരട്ടി വലുപ്പത്തിലെത്തിയിട്ടുണ്ട്.

400-ലധികം സമുദ്രജീവികൾ ചത്തൊടുങ്ങുകയും പ്രാദേശിക വ്യവസായങ്ങൾക്ക് കനത്ത നഷ്ടമുണ്ടാകുകയും ചെയ്തു. ആൽഗകൾ പൂക്കുന്നത് സ്വാഭാവിക പ്രതിഭാസമാണെങ്കിലും, സമുദ്രതാപനം, ഉഷ്ണതരംഗങ്ങൾ, പോഷക മലിനീകരണം എന്നിവ ഇതിന് ആക്കം കൂട്ടുന്നു. ഇവയെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ നേരിട്ടുള്ള ഫലങ്ങളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

“ഇതൊരു പ്രകൃതി ദുരന്തമാണ്, അങ്ങനെ തന്നെ അംഗീകരിക്കണം… സാങ്കേതിക കാര്യങ്ങളിൽ കുടുങ്ങിപ്പോകുമ്പോൾ രാഷ്ട്രീയക്കാർക്ക് സ്വയം ദ്രോഹം ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു,” സൗത്ത് ഓസ്‌ട്രേലിയൻ പ്രീമിയർ പീറ്റർ മാലിനോസ്‌കാസ് ഓസ്‌ട്രേലിയൻ ബ്രോഡ്‌കാസ്റ്റിംഗ് കോർപ്പറേഷനോട് (എബിസി) പറഞ്ഞു. ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച 14 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിന് (ഏകദേശം $9 മില്യൺ) തുല്യമായ തുക തങ്ങളുടെ സർക്കാരും ഗവേഷണം, ശുചീകരണം, വ്യവസായ പിന്തുണ എന്നിവയ്ക്കായി ചെലവഴിക്കുമെന്നും അദ്ദേഹം അറിയിച്ചു.

facebook twitter