
ജെഫ്രി എപ്‌സ്റ്റീൻ, ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ എന്നിവർക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച ആദ്യത്തെ സ്ത്രീകളിൽ ഒരാളും കലാകാരിയുമായ മരിയ ഫാർമർ, ഏകദേശം മുപ്പത് വർഷം മുൻപ് ഡോണൾഡ് ട്രംപിനെതിരെ അന്വേഷണം നടത്താൻ താൻ എഫ്ബിഐയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസിനോട് വെളിപ്പെടുത്തി. 1996-ൽ എപ്‌സ്റ്റീൻ, മാക്‌സ്‌വെൽ എന്നിവരെക്കുറിച്ച് ഫാർമർ അധികാരികൾക്ക് റിപ്പോർട്ട് ചെയ്തപ്പോൾ, 1995-ൽ എപ്‌സ്റ്റീൻ്റെ മാൻഹട്ടൻ ഓഫീസിൽ തനിക്കുണ്ടായ ഒരു ദൂരനുഭവത്തെക്കുറിച്ച് പറഞ്ഞ കൂട്ടത്തിൽ ട്രംപിന്റെ പേരും പരാമർശിച്ചിരുന്നു.
“1996 ലും 2006 ലും എൻ്റെ പരാതികളിൽ നിയമപാലകർ എന്തു ചെയ്തുവെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്,” ഫാർമർ ദി ടൈംസിനോട് പറഞ്ഞു. 1995-ലെ സംഭവത്തെക്കുറിച്ച് 2006-ലെ എഫ്ബിഐ അഭിമുഖത്തിലും അവർ ട്രംപിൻ്റെ പേര് ആവർത്തിച്ചു. 1995-ൽ രാത്രി വൈകി എപ്‌സ്റ്റീൻ്റെ ഓഫീസിലേക്ക് ഇവരെ വിളിച്ചുവരുത്തിയ ശേഷം തന്നെ കുറിച്ച് മോശം രീതിയിൽ ട്രംപ് മറ്റാരാളോട് സംസാരിക്കുന്നതായി കേട്ടെന്ന് ഫാർമർ കൂട്ടിച്ചേർത്തു. കൂടാതെ അന്ന് ഇവർ 20 വയസ്സിന്റെ മധ്യത്തിലായിരുന്നെങ്കിലും, ഈ കൂടിക്കാഴ്ച അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കിയിരുന്നു. പക്ഷേ ട്രംപ് മറ്റ് സ്ത്രീകളോട് അനുചിതമായി പെരുമാറുന്നത് താൻ ഒരിക്കലും കണ്ടിട്ടില്ലെന്ന് അവർ പറഞ്ഞു.