+

തളിപ്പറമ്പ്; സി.പി.എം ബ്രാഞ്ച് സെക്രട്ടറി രാജേഷ് കോമത്ത് നിര്യാതനായി

തളിപ്പറമ്പ്; സി.പി.എം ബ്രാഞ്ച് സെക്രട്ടറി രാജേഷ് കോമത്ത് നിര്യാതനായി

പരിയാരം: സി.പി.എം ബ്രാഞ്ച് സെക്രട്ടെറിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.രാജേഷ് കോമത്ത് (47) നെയാണ് ഇന്നലെ രാവിലെ 6.45 ന് അമ്മാനപ്പാറയിലെ വീട്ടിലെ കിടപ്പുമുറിയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്.ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.

പരിയാരം പോലീസ് ഇൻക്വസ്റ്റ് നടത്തി.സിപിഎം അമ്മാനപ്പാറ സെന്റർ ബ്രാഞ്ച് സെക്രട്ടറിയാണ്.പരേതനായ ഗോപാലൻ-കെ.പത്മിനി ദമ്പതികളുടെ മകനാണ്.ഭാര്യ: ടി.ഷിംന.മക്കൾ: ആശിഷ്, അൻഷ്.സഹോദരങ്ങൾ രാജു കോമത്ത്, രതി.സംസ്‌കാരംശനിയാഴ്ച്ച രാവിലെ 11 മണിക്ക് അമ്മാനപ്പാറ പൊതുശമ്ശാനത്തിൽ.

facebook twitter