+

കാർഗിൽ വിജയ ദിനം; സിൽവർ ജൂബിലി സ്മാരക ബസ് ഷെൽട്ടർ സമർപ്പിച്ചു

കരിമ്പം ഇ.ടി.സി കില കാംപസിന് സമീപത്തെ കാർഗിൽ സ്ക്വയറിൽ കാർഗിൽ വിജയദിനാചരണവും നവീകരിച്ച കാർഗിൽ സ്തൂപത്തിൻ്റെ സമർപ്പണവും കാർഗിൽ വിജയത്തിൻ്റെ സിൽവർ ജൂബിലി സ്മാരക ബസ് ഷെൽട്ടർ ഉദ്ഘാടനവും നടന്നു

തളിപ്പറമ്പ്: കരിമ്പം ഇ.ടി.സി കില കാംപസിന് സമീപത്തെ കാർഗിൽ സ്ക്വയറിൽ കാർഗിൽ വിജയദിനാചരണവും നവീകരിച്ച കാർഗിൽ സ്തൂപത്തിൻ്റെ സമർപ്പണവും കാർഗിൽ വിജയത്തിൻ്റെ സിൽവർ ജൂബിലി സ്മാരക ബസ് ഷെൽട്ടർ ഉദ്ഘാടനവും നടന്നു. 1999 ജൂലൈ 26ന്  കാർഗിൽ യുദ്ധത്തിൽ ഇന്ത്യയുടെ സമ്പൂർണ്ണ വിജയം പ്രഖ്യാപിച്ചതിൻ്റെ ആവേശത്തിൽ പ്രദേശത്തെ കക്ഷി രാഷ്ട്രീയഭേദമില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാരാണ് തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ ഇ.ടി.സി കില ക്യാംപസിന് സമീപം കാർഗിൽ സ്തൂപം സ്ഥാപിച്ചത്. 

Kargil Victory Day; Silver Jubilee Memorial Bus Shelter dedicated

കാർഗിൽ യുദ്ധത്തിൽ മരണമടഞ്ഞ ധീര സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് നിർമ്മിച്ച സ്തൂപം 1999 ആഗസ്ത് 15ന് അന്നത്തെ കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.ജി നമ്പ്യാരാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് സ്തൂപത്തിൻ്റെ സംരക്ഷണ ചുമതല ഉദയ സ്വാശ്രയസംഘം ഏറ്റെടുക്കുകയായിരുന്നു. 25 വർഷം പിന്നിട്ട സ്തൂപത്തിൻ്റെ അറ്റകുറ്റപ്പണികൾ എക്സ് സർവിസ് മെൻ ലീഗ് പൂമംഗലം യൂനിറ്റിൻ്റെ സഹകരത്തോടെയാണ് പൂർത്തിയാക്കിയത്. നവീകരിച്ച സ്തൂപത്തിൻ്റെ സമർപ്പണം റിട്ട. ക്യാപ്റ്റൻ കുഞ്ഞികൃഷ്ണൻ നമ്പ്യാർ നിർവഹിച്ചു. കാർഗിൽ യുദ്ധ വിജയത്തിൻ്റെ സിൽവർ ജൂബിലി സ്മാരകമായി ഉദയ സ്വാശ്രയ സംഘം നിർമിച്ച ബസ് ഷെർട്ടർ സംഘം മെമ്പർമാർ എല്ലാവരും ചേർന്ന് ഉദ്ഘാടനം ചെയ്തു. 

Kargil Victory Day; Silver Jubilee Memorial Bus Shelter dedicated

ചടങ്ങിൽ സംഘം പ്രസിഡൻ്റ് ബി.കെ ബൈജു അധ്യക്ഷനായി. സെക്രട്ടറി ഇ. സുരേഷ് ബാബു, എം.വി വേണുഗോപാൽ, പി. അശോകൻ, മെമ്പർമാരായ  കുഞ്ഞിരാമൻ, ബാബുരാജൻ, പ്രേമൻ, പ്രശാന്ത്, ദാമോദരൻ, ഉമേഷ്, എക്സ് സർവ്വിസ് മെൻ ലീഗ് പൂമംഗലം യുനിറ്റ് പ്രതിനിധികളായ  പി. ശശിധരൻ, പി. നാരയണൻ, എന്നിവർ സംസാരിച്ചു. സ്തൂപത്തിൽ പുഷ്പാർച്ചനയും മജീഷ്യൻ വി.വി നാരായണൻ്റെ മാജിക്ക് ഷോയും   മധുരപലഹാര വിതരണവും നടന്നു. ഉദയ സ്വാശ്രയ സംഘത്തിൻ്റെ ആഭിമുഖൃത്തിൽ നടന്ന ചടങ്ങിൽ ഉദയ സ്വാശ്രയസംഘം മെമ്പർമാരും കുടുംബാഗങ്ങളും എക്സ് സർവിസ് മെൻ ലീഗ് പൂമംഗലം യൂനിറ്റ് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.

facebook twitter