കണ്ണൂർ : ഏഴാം ക്ലാസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ ആറു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ.വെള്ളാട് പാത്തൻപാറയിലെ കുന്നിപ്പള്ളിക്കാട്ടിൽ വീട്ടിൽ ജോബി വർഗീസിനെയാണ്(41)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.2023 മാർച്ച് 14 ന് ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്‌ക്കൂൾ വിട്ട് വരികയായിരുന്ന ഏഴാംക്ലാസ് വിദ്യാർത്ഥിനിക്ക് നേരെയാണ് വൈകുന്നേരം 4.45 ന് യുവാവ് അതിക്രമം നടത്തിയത്.
അന്നത്തെ ചെറുപുഴ എസ്.ഐ എം.പി.ഷാജിയാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.പ്രതിക്കെതിരെ മറ്റൊരു പോക്‌സോ കേസ് കൂടി കോടതിയുടെ പരിഗണനയിലാണ്.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.