കണ്ണൂർ:വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാർജീവനക്കാർ മാർച്ചും ധർണ്ണയും നടത്തി. എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ ടൗൺ സ്ക്വയറിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും സംസ്ഥാനവൈ:പ്രസിഡണ്ട് എസ് ഗോപകുമാർ ഉൽഘാടനം ചെയ്തു.
ജില്ലാട്രഷറർ കെ ഷീബ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. സിവിൾ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് ആരംഭിച്ച മാർച്ചിന് നേതാക്കളായ ടി ഷറഫുദ്ദീൻ, ഗോപാൽ കയ്യൂർ, കെ സി ശ്രീനിവാസൻ , നിഷ വടവതി എന്നിവർ നേതൃത്വം നൽകി.