തലശേരി രൂപതയിൽ അപ്പസ്തോലിക ജീവിത സമൂഹം രൂപീകരിക്കും

03:53 PM Jul 29, 2025 | AVANI MV


കണ്ണൂർ: കഴിഞ്ഞ 33 വർഷങ്ങളായി അനാഥരെയും രോഗികളെയും ശ്രുശ്രൂഷിക്കുന്ന ആകാശ പറവകളുടെ കൂട്ടുകാരുടെയും കുട്ടികൾക്കായി ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതെരേസ്യൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും പ്രേക്ഷിതരെ സംയോജിപ്പിച്ചു സീറോ മലബാർ സഭ അപ്പസ്തോലിക ജീവിതസമൂഹമെന്ന പേരിൽ കാനോനിക പദവിയിലേക്ക് ഉയർത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

ചെമ്പേരി ലൂർദ് മാതാ ബസലിക്ക ദേവാലയത്തിൽ ജൂലായ് 30ന് അപ്പസ്തോലിക ജീവിത സമൂഹം സ്ഥാപിക്കപ്പെടുന്ന ചടങ്ങ് നടക്കും. ഏഴു പേർ അംഗത്വ വാഗ്ദ്ധാനം നടത്തി സഭാവസ്ത്രം ചടങ്ങിൽ സ്വീകരിക്കും. വാർത്താ സമ്മേളനത്തിൽ മുൻ സ്റ്റേറ്റ് കോർഡിനേറ്റർ
അമോസ് വരിക്കൻ കുഴി ,ബ്രദർ  അഹറോണപ്പൻ എന്നിവർ പങ്കെടുത്തു.