
അട്ടപ്പാടിയില്‍ ഒന്നരവയസുള്ള ആദിവാസിശിശു മരിച്ചു. കാവണ്ടിക്കല്‍ നക്കപ്പതി ഉന്നതിയിലെ രമേശിന്‍റെ മകൻ അശ്വിൻ ആണ് മരിച്ചത്.മൂന്നുദിവസമായി പനിബാധിച്ച് കുട്ടി ചികിത്സയിലായിരുന്നു എന്നു പറയുന്നു.
തിങ്കളാഴ്ച അഗളി സിഎച്ച്‌സിയില്‍ ചികിത്സ തേടിയിരുന്നതായും മരുന്നു വാങ്ങി വീട്ടിലേക്കു മടങ്ങിയതായും ബന്ധുക്കള്‍ പറഞ്ഞു. പനി അധികരിച്ചതോടെ ഇന്നലെ രാവിലെ ഏഴുമണിയോടെ അഗളി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
കുട്ടിയുടെ അമ്മ നെഞ്ചി ഒരുവർഷംമുമ്ബ് മരണപ്പെട്ടിരുന്നു. രമേശ് - നെഞ്ചി ദമ്ബതികളുടെ മൂന്നാമത്തെ കുട്ടിയാണ് അശ്വിൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.