കണ്ണൂർ / അഞ്ചരക്കണ്ടി : ചക്കരക്കൽ - അഞ്ചരക്കണ്ടി റോഡിലെ വളവിൽ പീടികയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു. ചൊവ്വാഴ്ച്ചരാത്രി ചക്കരക്കല്ല് ഭാഗത്ത് നിന്ന് അഞ്ചരക്കണ്ടി ഭാഗത്തേക്ക് ബൈക്കിൽ യാത്ര ചെയ്യവെ വളവിൽ പീടികക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം അപകടം നടന്ന് 20 മിനിറ്റോളം ആരുടെയും ശ്രദ്ധയിൽ പെട്ടില്ല അത് വഴി വന്ന വഴിയാത്രക്കാരാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ എത്തിച്ചത് അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടു. '
വയറിങ്ങ് ജോലിക്കാരനായ പ്രബിനാ (38) ണ് മരിച്ചത്. ചക്കരക്കല്ലി നിന്ന് ഒരു മീറ്റിങ്ങിൽ പങ്കെടുത്ത് രാത്രി വീട്ടിലെക്ക് പോകുംവഴിയാണ് അപകടം. സംസ്കാരം ഇന്ന് വൈകിട്ടോടെ നടത്തി.