മാതമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ബൈക്ക് യാത്രക്കാരൻ മരണമടഞ്ഞു

12:25 PM Aug 01, 2025 | AVANI MV


മാതമംഗലം: മാതമംഗലത്ത് ലോറിയുമായി കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരണമടഞ്ഞു.വെള്ളിയാഴ്ച്ചരാവിലെയാണ് അപകടം. പരുക്കേറ്റ സഹയാത്രക്കാരൻ ആശുപത്രിയിൽ ചികിത്സയിലാണ് കോറോം ആലക്കാട് കൊമ്പൻ കുളത്ത് രജീഷാണ് (42) മരിച്ചത്. 

പൊട്ടക്കുളത്ത് അമലിനെ (25) പരിയാരത്തെ കണ്ണൂർ  മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. കോൺക്രീറ്റ് ജോലിക്കാരായ ഇരുവരും രാവിലെ ജോലിക്കായി മാതമംഗലം ഭാഗത്തേക്ക് വരുമ്പോൾ മാതമംഗലം പേരൂൽ റോഡിൽ വച്ചാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും രജീഷ് മരണമടയുകയായിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.