കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിൽ ഓഹരി ഉടമകൾക്ക് സൗജന്യ നിരക്കിൽചികിത്സാ പദ്ധതി, ഉദ്ഘാടനം നാലിന് സഹകരണ മന്ത്രി നിർവഹിക്കും

09:00 PM Aug 01, 2025 | Desk Kerala

കണ്ണൂർ : കണ്ണൂർ എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയിൽ ഓഹരി ഉടമകൾക്കും ആശ്രിതർക്കും ഓഹരി തുകയ്ക്ക് ആനുപാതികമായി ഒ.പി., കൺസൾട്ടേഷൻ, ലാബ് പരിശോധന എന്നിവയ്ക്കും ഐ.പിയിൽ ക്യാഷ്‌ലെസ്സ് / റി-ഇംമ്പേഴ്‌‌സ്മെൻറ് ചികിത്സയ്ക്കും പ്രത്യേക ഡിസ്കൌണ്ടുകളും, സൗജന്യ ആനുകൂല്യങ്ങളും നൽകുന്ന പദ്ധതി നടപ്പാക്കാൻ ആശുപത്രി ഭരണസമിതി തീരുമാനിച്ചിട്ടുണ്ടെന്ന് പ്രസിഡൻ്റ് പി പുരുഷോത്തമൻ പ്രസ്ക്ലബിൽ അറിയിച്ചു.

രോഗനിർണ്ണയവും, ചികിത്സയും, വളരെയധികം ചിലവേറി വരുന്ന സാഹചര്യത്തിൽ സാധാരക്കാർക്ക് പദ്ധതി ഏറെ സഹായകരമാവുമെന്നും ഭരണ സമിതി അംഗങ്ങൾ അറിയിച്ചു. ആഗസ്ത് നാലിന് രാവിലെ 10 ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പദ്ധതി ഉദ്ഘാടനം നിർവഹിക്കും.

സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാരംഗത്ത് 26 വിഭാഗങ്ങളിലായി 75ൽ പരം ഡോക്ടർമാർ ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്. 10,000 രൂപ മുതൽ 25 ലക്ഷവും അതിന് മുകളിലുള്ള തുക വരെ ഓഹരിയായി സ്വീകരിക്കും.

മൂന്നു വർഷത്തിന് ശേഷം ഓഹരി തുക വേണമെങ്കിൽ പിൻവലിക്കാം. ഓഹരി തുകയ്ക്ക് ആനുപതികമായാണ് ചികിൽസ സൗജന്യം ലഭിക്കുക. 100 കോടി രൂപയാണ് ഷെയർ വഴി സമാഹരിക്കാൻ ഭരണ സമിതി ലക്ഷ്യമിടുന്നത്.

വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് പി പുരുഷോത്തമൻ, വൈസ് പ്രസിഡൻ്റ് കെ എൻ മോഹനൻ നമ്പ്യാർ, സെക്രട്ടറി കെ വികാസ് , മെഡിക്കൽ ഡയറക്ടർ ഡോ. ബാലകൃഷ്ണ പൊതുവാൾ പങ്കെടുത്തു.