+

രണ്ടാം ദിനവും തലശ്ശേരി വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പണിമുടക്ക്; ചർച്ചയിൽ ധാരണയായിട്ടും സമരം തുടർന്ന് തൊഴിലാളികൾ

രണ്ടാം ദിനവും തലശ്ശേരി വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരുന്നു.  


തലശ്ശേരി: രണ്ടാം ദിനവും തലശ്ശേരി വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരുന്നു.  പെരിങ്ങത്തൂർ തൊട്ടിൽപ്പാലത്ത് ജഗന്നാഥ് ബസ് കണ്ടക്ടർ ജിഷ്ണുവിനെ മർദ്ദിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്‌റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് തലശ്ശേരി വഴി സർവീസ് നടത്തുന്ന ജില്ലയിലെ മുഴുവൻ സ്വകാര്യ ബസ് തൊഴിലാളികളും ഇന്നും പണിമുടക്കുന്നത്.

ഇരിട്ടി- തലശ്ശേരി, പേരാവൂർ തലശ്ശേരി, കണ്ണൂർ-തലശ്ശേരി-കോഴിക്കോട്, വടകര- തലശ്ശേരി, നാദാപുരം- തലശ്ശേരി, പാനൂർ-തലശ്ശേരി റൂട്ടുകളിലെ ബസുകളൊന്നും ഇന്നും സർവീസ് നടത്തുന്നില്ല.അതേസമയം തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുക്ക് ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്.

ബസ് തൊഴിലാളികൾ, സംയുക്ത തൊഴിലാളി യൂണിയൻ, ബസ് ഉടമകൾ എന്നിവർ ഇന്നലെ തലശ്ശേരി എസിപിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ പണിമുടക്ക് പിൻവലിക്കാൻ ധാരണയായിരുന്നു. എന്നാൽ ബസ് കണ്ടക്ടറെ ആക്രമിച്ച മുഖ്യ പ്രതികളെ പിടികൂടാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് ഒരു വിഭാഗം തൊഴിലാളികൾ തീരുമാനമെടുത്തതോടെ ബസ് സമരം ഇന്നും തുടരുകയാണ്.

facebook twitter