കാഞ്ഞങ്ങാട് കഞ്ചാവ് കടത്തിനിടെ ലീഗ് പ്രാദേശിക നേതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

11:15 AM Aug 02, 2025 | AVANI MV

കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് പ്രാദേശിക നേതാവ് കഞ്ചാവ് കടത്തിനിടെ മംഗലാപുരത്ത് പിടിയിൽ. കാസർകോഡ് ദേലംപാടി സ്വദേശിയായ എം കെ മസൂദ് ആണ് കർണാടക പോലീസിന്റെ പിടിയിലായത്. 

മൂഡബദ്രിയിൽ വെച്ച് സഹായികളായ സുബൈർ, മുഹമ്മദ് ആഷിക് എന്നിവർക്കൊപ്പമാണ് പിടിയിലായത്. കാറിൽ കടത്തുകയായിരുന്ന 150 കിലോ കഞ്ചാവാണ് പിടിച്ചത്.