+

യുഎഇയിൽ ഓ​ഗസ്റ്റ് മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു

യുഎഇയിൽ ഓ​ഗസ്റ്റ് മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോൾ വിലയിൽ കുറവ് വരുത്തിയും ഡീസലിന് വില വർദ്ധിപ്പിച്ചുമാണ് പുതിയ നിരക്കിന്റെ പ്രഖ്യാപനം. പെട്രോൾ ലിറ്ററിന് ഒരു ഫിൽസിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. എന്നാൽ ഡീസൽ ലിറ്ററിന് പതിനഞ്ച് ഫിൽസ് കൂട്ടുകയും ചെയ്തു. പുതുക്കിയ വില ഇന്ന് അർധ രാത്രിമുതൽ നിലവിൽ വരും.

യുഎഇ ഊർജ്ജമന്ത്രാലത്തിന് കീഴിലെ ഇന്ധനവില നിർണയ സമിതിയാണ് ഓഗസ്റ്റ് മാസത്തെ പുതുക്കിയ വില പ്രഖ്യാപിച്ചത്. സൂപ്പർ 98 പെട്രോളിന് 2 ദിർഹം 69 ഫിൽസാണ് ഓഗസ്റ്റ് മാസത്തെ പുതുക്കിയ വില. ജൂലൈ മാസം ഇത് 2 ദിർഹം 70 ഫിൽസായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന് 2 ദിർഹം 58 ഫിൽസിൽ നിന്നും 2 ദിർഹം 57 ഫിൽസായി വില കുറഞ്ഞു.

ഇ പ്ലസ് 91 പെട്രോളിന് 2 ദിർഹം 50 ഫിൽസാണ് ഓഗസ്റ്റ് മാസത്തെ വില. ജൂലൈയിൽ ഇത് 2 ദിർഹം 51 ഫിൽസായിരുന്നു. ഡീസലിന് 2 ദിർഹം 63 ഫിൽസിൽ നിന്നും 13 ദിർഹം വർദ്ധിച്ച് 2 ദിർഹം 78 ഫിൽസായി. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ ഉണ്ടാകുന്ന മാറ്റമാണ് യുഎഇയിലും ഇന്ധനവിലയിൽ പ്രതിഫലിക്കുന്നത്.

facebook twitter