കണ്ണൂരിൽ വൻമയക്കുമരുന്ന് വേട്ട: കക്കാട് സ്വദേശി അറസ്റ്റിൽ

03:06 PM Aug 03, 2025 | AVANI MV

കണ്ണൂർ : കണ്ണൂർ നഗരത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട.45 ഗ്രാമോളം എംഡിഎംഎയുമായി കക്കാട് ശാദുലിപ്പള്ളി സ്വദേശി യാസർ അറാഫത്തിനെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി നിതിൻ രാജിന്റെയും എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെയും നിർദ്ദേശപ്രകാരം നടന്ന പരിശോധനയിലാണ് വാഹനത്തിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയത്.പ്രതിയുടെ പോക്കറ്റിൽ നിന്നും കക്കാട്ടെവീട്ടിൽ നിന്നുമാണ് മയക്ക് മരുന്ന് പിടികൂടിയത്.