പെരളശേരി :പുരോഗമന കലാസാഹിത്യ സംഘം എടക്കാട് മേഖല കമ്മറ്റി എഴുത്തുകാരുടെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ചു വരുന്ന പ്രതിഭയ്ക്കൊപ്പം പരിപാടി മാവിലായിലെ സ്കൂൾ ചിറയിൽ എഴുത്തുകാരനും പ്രഭാഷകനുമായ വി.കെ.ദിവാകരന്റെ വീട്ടുമുറ്റത്ത് നടന്നു. വി.കെ.ദിവാകരനെയും മുതിർന്ന സാംസ്കാരിക പ്രവർത്തകൻ ഇ.കുഞ്ഞികൃഷ്ണനെയും ആദരിച്ചു.
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സിക്രട്ടറി നാരായണൻ കാവുമ്പായി ഉദ്ഘാടനം ചെയ്തു. റിട്ട.ഡിഇഒ ടി.കെ.രാജൻ അധ്യക്ഷനായി.ഇ.ഡി. ബീന, അനിൽ, ടി.കെ. ഡി മുഴപ്പിലങ്ങാട്, ബി. സഹദേവൻ, എം.വി. പ്രകാശൻ, വി. രാജൻ, എം.ബാലസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. കലാപരിപാടികളുമുണ്ടായി.
Trending :