കണ്ണൂരിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് അംഗൻവാടി ജീവനക്കാർ സൂചനാ സമരം നടത്തി

02:45 PM Aug 05, 2025 | AVANI MV


കണ്ണൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് അംഗൻവാടി ജീവനക്കാർ കലക്ട്രേറ്റ്പടിക്കൽ സൂചനാ സമരം നടത്തി. അംഗൻവാടി ജീവനക്കാരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കൊണ്ടുള്ള നിവേദനം അംഗീകരിക്കുക, 2025 മാർച്ച് മാസം നടത്തിയ സമരത്തോടനുബന്ധിച്ച് ധനകാര്യ മന്ത്രി നൽകിയ ഉറപ്പ് പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

 ഇന്ത്യൻ നേഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ എൻ ടി യു സി ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സൂചനാ സമരം ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്ജ് ഉൽഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ സി സ്മിത അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി രേഖ ജേക്കബ്ബ്, സംസ്ഥാന സിക്രട്ടറി ഒ വിമല, കൂക്കിരി രാജേഷ് ,രാഹുൽ കായക്കൽ, ലക്ഷ്മണൻ തുണ്ടിക്കാത്ത് എന്നിവർ സംസാരിച്ചു.