+

വിവോ വൈ400 5ജി ഇന്ത്യയിലെത്തി

വിവോ വൈ400 5ജി ഇന്ത്യയിലെത്തി

മികച്ച ക്യാമറയോടെ വിവോ വൈ400 5ജി സ്‌മാർട്ട്‌ഫോൺ കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. ഇന്ത്യയിലെ വിവോ വൈ400 5ജിയുടെ വില 8 ജിബി + 128 ജിബിയുടെ വില 21,999 രൂപയാണ്. അതേസമയം 8 ജിബി + 256 ജിബി വേരിയൻറിന് 23,999 രൂപയാണ് വിലവരുന്നത്.

ഈ ഫോൺ ഗ്ലാം വൈറ്റ്, ഒലിവ് ഗ്രീൻ നിറങ്ങളിൽ ലഭ്യമാണ്. ഓഗസ്റ്റ് 7 മുതൽ വിവോ ഇന്ത്യ ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട്, ആമസോൺ, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഫോണിൻറെ വിൽപന രാജ്യത്ത് വിൽപ്പന ആരംഭിക്കും.

വിവോ വൈ400 5ജി മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് എസ്‌ബി‌ഐ, ഡി‌ബി‌എസ് ബാങ്ക്, ഐ‌ഡി‌എഫ്‌സി ഫസ്റ്റ് ബാങ്ക്, യെസ് ബാങ്ക്, ബോബ്‌കാർഡ്, ഫെഡറൽ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 10 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും. സീറോ ഡൗൺ പേയ്‌മെൻറോടെ 10 മാസത്തെ ഇഎംഐ ഓഫറും വിവോ വാഗ്‌ദാനം ചെയ്യുന്നു.

90 വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000 എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി ഹാൻഡ്‌സെറ്റിന് ഐപി68 + ഐപി69 റേറ്റിംഗുകൾ ഉണ്ടെന്ന് വിവോ പറയുന്നു. ഈ ഹാൻഡ്‌സെറ്റിൽ 50-മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും 32-മെഗാപിക്സൽ സെൽഫി ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻറ് സെൻസറുള്ള അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.

facebook twitter