കണ്ണൂർ: പയ്യാമ്പലത്ത് കടൽക്ഷോഭം അതിരൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞു. പയ്യാമ്പലം പുലിമുട്ടിന് 200 മീറ്റർ വടക്കാണ് വള്ളം കനത്ത തിരമാലയിൽപ്പെട്ടു മറിഞ്ഞത്.
Trending :
പാറക്കെട്ടിലേക്ക് തെന്നിപ്പോയി കുടുങ്ങിയ വള്ളത്തിൽ നിന്നും മത്സ്യ തൊഴിലാളികൾ കടലിലേക്ക് ചാടി രക്ഷപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പയ്യാമ്പലം കടൽ തീരം പ്രക്ഷുബ്ദ്ധമാണ്.