കണ്ണൂർ:ഓൾ കേരള കാറ്റ റേഴ്സ് അസോസിയേഷൻ (എ കെ സി എ ) കണ്ണൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും ആഗസ്ത് 12 ന് അമാനി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ലാ പ്രസിഡണ്ട് പി ജോയ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11 മണിക്ക് സംസ്ഥാന പ്രസിഡണ്ട് പ്രിൻസ് കെ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 3 മണിക്ക് കുടുംബ സംഗമം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. അസ്ത്രാ സിനിമ ടീമിനും മിസ്സ് കേരള റണ്ണർ അപ്പ് 2024 ദിവ്യ ശ്യാമിനും സ്നേഹോപഹാര സമർപ്പണവും ഉണ്ടാവും. വാർത്താ സമ്മേളനത്തിൽ കൺവീനർ പ്രീനന്ദ് മാധവൻ,ട്രഷറർ ടോമി കെ ജെ , പി ഉമ്മർ ,രഞ്ജു ചാണക്കാട്ടിൽ എന്നിവരും പങ്കെടുത്തു.