+

സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞ് 8 പേർക്ക് പരിക്ക്; ഇരിട്ടി വിളമന കരിമണ്ണൂരിലാണ് സംഭവം

ഇരിട്ടി വിളമനകരി മണ്ണൂരിൽ സ്വകാര്യബസ് മറഞ്ഞ് 8 പേർക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 8:30 ആയിരുന്നു അപകടം. മാടത്തിൽ നിന്നും വിളമന വഴി വള്ളിത്തോട് പോകുന്ന അരുൺ ബസ് ആണ്  കരിമണ്ണൂരിലെ റോഡരികിലെ  വയലിലേക്ക് മറിഞ്ഞത്.


ഇരിട്ടി  : ഇരിട്ടി വിളമനകരി മണ്ണൂരിൽ സ്വകാര്യബസ് മറഞ്ഞ് 8 പേർക്ക് പരിക്ക്. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം
. മാടത്തിൽ നിന്നും വിളമന വഴി വള്ളിത്തോട് പോകുന്ന അരുൺ ബസ് ആണ്  കരിമണ്ണൂരിലെ റോഡരികിലെ  വയലിലേക്ക് മറിഞ്ഞത്. ബസിൻ്റെ സ്റ്റീയറിംഗ് റാഡ് പൊട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.  

8 injured as private bus falls into field; incident in Iritti Vilamana Karimannur

ബ്രേക്ക് ചവിട്ടി ബസ് നിർത്താനുള്ള ശ്രമവും പാഴായതോടെ റോഡരിലെ വയലിലേക്ക് ബസ് മറിയുകയായിരുന്നു. അപകട സമയത്ത് പത്തോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടം നടന്നയുടനെ നാട്ടുകാരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്. ഇരിട്ടിയിൽ നിന്നും രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേനയും, പോലീസും സ്ഥലത്ത് എത്തിയിരുന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ വിദ്യാർത്ഥികൾ ഇല്ലാതിരുന്നതും ദുരന്തവ്യാപ്തി കുറച്ചു.
 

facebook twitter