ടി.വി സുരേന്ദ്രനെ ചരമവാർഷികദിനത്തിൽ അനുസ്മരിച്ചു

01:19 PM Aug 07, 2025 | AVANI MV

പരിയാരം : സർവോദയ മണ്ഡലം ജില്ലാ പ്രസിഡണ്ടും കണ്ണൂർ മഹാത്മാ മന്ദിരം ജനറൽ സെക്രട്ടറിയുമായിരുന്ന ടി വി സുരേന്ദ്രന്റെ ചരമ വാർഷിക ദിനാചരണം ഗാന്ധി യുവ മണ്ഡലം  സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. അനുസ്മരണ യോഗവും പിലാത്തറ ഹോപ്‌ അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക് സ്നേഹ സദ്യയും  നൽകി.

അനുസ്മരണ യോഗം ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് ദേശീയ വൈസ് ചെയർമാൻ ഡോ. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.ഗാന്ധി യുവ മണ്ഡലം സംസ്ഥാന പ്രസിഡന്റ്‌ പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. ഹോപ്‌ മാനേജിങ് ട്രസ്റ്റി കെ എസ് ജയമോഹൻ, ഗാന്ധി യുവ മണ്ഡലം സംസ്ഥാന സെക്രട്ടറി റഫീഖ് പാണപ്പുഴ, അഖിൽ മേനോൻ, കെ എം ആർഷ അഖിൽ, അർജുൻ ഗുണശേഖർ, പി അഭിനവ്, ഷനിൽ ചെറുതാഴം, റിയാസ്, ജാക്വലിൻ ബിന സ്റ്റാൻലി, അഡ്വ. കെ വി ശശിധരൻ നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു