+

പെരളശേരി പഞ്ചായത്ത് പ്രസിഡൻ്റ് എ. വി ഷീബയ്ക്ക് മികവിനുള്ള അംഗീകാരം; ഡൽഹിയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കും

പെരളശേരി പഞ്ചായത്ത് പ്രസിഡൻ്റ് എ.വി ഷീബയുടെ പ്രവർത്തനമികവിന് കേന്ദ്രസർക്കാർ അംഗീകാരം. ഡൽഹിയിൽ ഓഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡ് വീക്ഷിക്കാൻ പ്രത്യേക ക്ഷണിതാവായി ഷീബയെയും തെരഞ്ഞെടുത്തു. 

പെരളശേരി: പെരളശേരി പഞ്ചായത്ത് പ്രസിഡൻ്റ് എ.വി ഷീബയുടെ പ്രവർത്തനമികവിന് കേന്ദ്രസർക്കാർ അംഗീകാരം. ഡൽഹിയിൽ ഓഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡ് വീക്ഷിക്കാൻ പ്രത്യേക ക്ഷണിതാവായി ഷീബയെയും തെരഞ്ഞെടുത്തു. 

കേരളത്തിൽ വളരെ ചുരുക്കം പഞ്ചായത്ത് പ്രസിഡൻ്റുമാർക്കെ ഇത്തരമൊരു അംഗീകാരം ലഭിച്ചിട്ടുള്ളു. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട നാല് പഞ്ചായത്ത് പ്രസിഡൻ്റുമാരിൽ ഒരാളാണ് ഷീബ. ഡൽഹിയിലേക്ക് പോകുന്ന പഞ്ചായത്ത് പ്രസിഡൻ്റിനെ ഭരണ സമിതിയും ജീവനക്കാരും അനുമോദിച്ചു.

facebook twitter