+

മുഴപ്പിലങ്ങാട് കുളം ബസാറിൽ ബിൽഡിങ് കരാറുകാരന് കുത്തേറ്റു

മുഴപ്പിലങ്ങാട് കുളം ബസാറിൽ ബിൽഡിങ്ങ് കരാറുകാരന് കുത്തേറ്റു. എ പ്രേമനാണ് വ്യാഴാഴ്ച്ച രാത്രി എട്ടുമണിയോടെ മുഴപ്പിലങ്ങാട് കുളം ബസാറിൽ നിന്നും കുത്തേറ്റത്.

എടക്കാട് :മുഴപ്പിലങ്ങാട് കുളം ബസാറിൽ ബിൽഡിങ്ങ് കരാറുകാരന് കുത്തേറ്റു. എ പ്രേമനാണ് വ്യാഴാഴ്ച്ച രാത്രി എട്ടുമണിയോടെ മുഴപ്പിലങ്ങാട് കുളം ബസാറിൽ നിന്നും കുത്തേറ്റത്. കട്ട ബാബുവെന്ന പ്രജോഷ് ബാബു പ്രേമനെ വ്യക്തിവൈരാഗ്യത്താൽ കുത്തി പരുക്കേൽപ്പിച്ചുവെന്നാണ് പരാതി.

 സാരമായി പരുക്കേറ്റ ഇദ്ദേഹം ചാല മിമ്സ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ എടക്കാട് പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മുഴപ്പിലങ്ങാട് ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് സി. ഡബ്ള്യൂ എസ്.എ സംസ്ഥാന കമ്മിറ്റി അംഗം, ടെംപിൾകോർഡിനേഷൻ എടക്കാട് ഏരിയാകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ് പ്രേമൻ. സി. പി.എം എടക്കാട് ഏരിയാ സെക്രട്ടറി എം.കെ മുരളി, ജില്ലാ പഞ്ചായത്തംഗം കെ.വി ബിജു, മുഴപ്പിലങ്ങാട് ലോക്കൽ സെക്രട്ടറി കെ. രത്നബാബു, കൂനോത്ത് ബാബു, കെ.രഞ്ജിത്ത് എന്നിവർ ആശുപത്രിയിലെത്തി എ.പ്രേമനെ സന്ദർശിച്ചു.

facebook twitter