+

തളിപ്പറമ്പിൽ ഭർതൃമതിയെ കാണാതായി : പൊലിസ് കേസെടുത്തു

ഭര്‍തൃമതിയെ കാണാതായി, വിശാഖപട്ടണം സ്വദേശിക്കൊപ്പം പോയതായുള്ള ഭർത്താവിൻ്റെ പരാതിയിൽ തളിപറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

തളിപ്പറമ്പ്: ഭര്‍തൃമതിയെ കാണാതായി, വിശാഖപട്ടണം സ്വദേശിക്കൊപ്പം പോയതായുള്ള ഭർത്താവിൻ്റെ പരാതിയിൽ തളിപറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഇറയില്‍ വീട്ടില്‍ ശീത ളി(30)നെയാണ് കാണാതായത്.

ഇന്നലെ രാവിലെ ഏഴിന് വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു.വിശാഖപട്ടണം സ്വദേശി ഗംഗാധറിനോടൊപ്പം പോയതായി സംശയിക്കുന്നുവെന്ന് കാണിച്ച് ഭര്‍ത്താവ് കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ നന്ദനത്തില്‍ പി.സോനു തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതിയെ കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലിസ് അറിയിച്ചു.
 

facebook twitter