കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ജില്ലാതല രാമായണ പ്രശ്നോത്തരി നടത്തി

02:00 PM Aug 09, 2025 | Kavya Ramachandran

കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ മാസത്തോടനുബന്ധിച്ച് ശനിയാഴ്ച പുഴാതി ശ്രീസോമേശ്വരി ക്ഷേത്രം മാതൃ സമിതിയുടെ നാമസങ്കീർത്തനവും ജില്ലാതലരാമായണ പ്രശ്നോത്തരിയും നടന്നു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി മത്സരാർഥികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനം എൻ.എം.ശാന്തകുമാരി ഈശാനമംഗലം, രണ്ടാം സ്ഥാനം എം.ബി. പ്രിയേഷ് കടന്നപ്പള്ളി, മൂന്നാം സ്ഥാനം കെ.കെ. അഭിരാം പുല്ലൂപ്പി എന്നിവർ കരസ്ഥമാക്കി.

 പി.സി. ദിനേശൻ  , കെ.പി.ഗോപലൻ എന്നിവർ പ്രശ്നോത്തരിക്ക് നേതൃത്വം നല്കി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എം. മഹേഷിന്റെ അധ്യക്ഷതയിൽ നടന്ന സമ്മാനദാന ചടങ്ങിൽ ട്രസ്റ്റി ബോർഡ് മെമ്പർ എ.വി.നാരായണൻ , കെ.എം. സജീവൻ , എ.വി.ഗോവിന്ദൻ , എൻ.വി. ലതീഷ് എന്നിവർ സംസാരിച്ചു